2010, ജൂൺ 8, ചൊവ്വാഴ്ച

തൃക്കണാമതിലകം എന്ന മതിലകം

ഒരിക്കല്‍ കളം വരച്ചു കളിക്കാന്‍ കല്ലു പെറുക്കുന്നതിനിടയിലാണ് ആദ്യമായി അതെന്റെ കൈയിലെത്തുന്നത്. കണ്ടാല്‍ ഇപ്പോഴത്തെ ചിരാതു പോലെ തോന്നും. എന്നാല്‍ ചിരാതല്ല താനും. ഒരു ആകൃതിയൊന്നുമില്ലാത്ത എന്തോ ഒന്ന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ പറമ്പു നിറച്ചും കാണാം അത്തരം ചിരാതുകള്‍. പിന്നെ അതിനോട് സാമ്യമുള്ള പലതരം കല്ലുകള്‍. ഞാന്‍ നേരെ കളിസംഘത്തിനടുത്തേക്കു പാഞ്ഞു. എനിക്കു കിട്ടിയ അപൂര്‍വ കല്ലിനെ കാണിക്കാന്‍. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച പോലത്തെ അമ്പരപ്പൊന്നും കണ്ടില്ല. മൂത്തുമ്മാടെ മോളാണ് പറഞ്ഞത്. ''ശ്ശ്! ആരോടും പറയല്ലേ.. നമ്മുടെ തറവാടിനു കീഴെ ഒരു അമ്പലംണ്ട്‌ത്രേ.. പണ്ടത്തെ സന്യാസിമാരുടെയാണു പോലും. ഉരുള്‍പൊട്ടലില്‍ താണു പോയതാത്രേ. ആരോടെങ്കിലും പറഞ്ഞാലേ നമ്മടെ വീട് പൊളിച്ചു കളയുംന്ന്'

' അയ്‌ന് നിന്നോടാരാ പറഞ്ഞേ.. അമ്പലംണ്ട്ന്ന്.. '

'എന്റുമ്മ പറഞ്ഞതാടീ കാളീ..'

പിന്നെ ഞങ്ങള്‍ ആ പറമ്പു മുഴുവന്‍ അരിച്ചു പെറുക്കാന്‍ തുടങ്ങി. ഓരോ തരത്തില്‍ വ്യത്യസ്തങ്ങളായ കല്ലുകള്‍. ചിലതില്‍ വെട്ടും കുറീം വരേം.. തകര്‍ന്നു കിടക്കുന്ന ഭരണികള്‍.. കരിങ്കല്ലു കൊണ്ടുണ്ടാക്കിയ സംഭരണി പോലെയുള്ളവ... ചെറിയ ചെറിയ കല്ലുകള്‍ പെറുക്കി കയ്യില്‍ വെച്ച് ഞങ്ങളതിനെ അവലോകനം ചെയ്യും. നടന്ന് നടന്ന് വടക്കേലെ എളീമാടെ വീടു വരെയെത്തി.

' നിക്ക് നിക്ക്... ആ വേലീന്റെ അപ്പുറത്തേക്ക് ഇപ്പോ പോണ്ട..'

' എന്തേയ്'

' അതിന്‍പ്പുറത്ത് കുളാണ്. ഉച്ച സമയത്ത് അങ്ങ്ട്ട്ക്ക് പോണ്ടാന്നാണു ഉമ്മ പറഞ്ഞേക്ക്‌ണേ'

'അതെന്താ ഇത്താ'

' നിന്റൊരു സംശയം. ഞാന്‍ പറഞ്ഞിട്ട് നിങ്ങള്‍ പേടിച്ചാലേ എനിക്ക് തല്ലു കിട്ടും'

' ഇല്ലാന്ന്. ഞങ്ങളു പേടിക്കില്ല.പറയ്'

' ഉറപ്പാന്നോ?'

' ഹാം.'

' അതേയ്.. ആ കുളമില്ലേ.. ആ സന്യാസിമാരുടെ കുളമാ.. ഈ നേരത്ത് അങ്ങ്ട് പോയാ.. കുളത്തീന്ന് സ്വര്‍ണനിറത്തിലുള്ള ആന പൊങ്ങിവരുംത്രേ.. കേട്ടാ ചങ്ങല കിലുങ്ങണ ശബ്ദം..'

പിന്നെ നിന്നില്ല. ഉമ്മറത്തെത്തിയപ്പോഴാണു ശ്വാസം വീണത്. നേരെ ഉമ്മാടെ അടുത്ത് ചെന്നു പതുങ്ങി. ഉമ്മ കാര്യം തിരക്കി.. സംഭവം പറഞ്ഞപ്പോ ഉമ്മ ചിരിച്ചു. എന്നിട്ട് എന്നേം കൂട്ടി മുറ്റത്തേക്കിറങ്ങി. ആ്ദ്യം അരകല്ല്, പിന്നെ ചവിട്ടുപടി, അലക്കുകല്ല്, പിന്നെയും എന്തൊക്കെയോ കാണിച്ചു തന്നു. എന്നിട്ടു പറഞ്ഞു. ' ഇതൊക്ക ഇവിടുന്ന് കുഴിച്ചു കിട്ടിയ കല്ലുകളാണ്. ഇത്താത്ത പറഞ്ഞു തന്നത് ശരിയാണ്. കഥയൊക്ക ഉമ്മ രാത്രി പറഞ്ഞു തരണ്ട്.' ഞാന്‍ ആ അരകല്ലിനെ നോക്കി. '' പടച്ചോനെ, പഴയ ഈ കല്ല്്മ്മല്ട്ടാണാ അരക്ക്‌ണേ.. അയ്യേ..'

രാത്രി ഉമ്മാടെ വായില്‍ നിന്ന് മതിലകത്തിന്റെ കഥ വീഴുന്നതു വരെ ഒരു സമാധാനമില്ലായിരുന്നു. ഉമ്മ ആറാംക്ലാസില്‍ പഠിക്കുമ്പോഴാത്രേ ആദ്യായി അവിടെ ഖനനത്തിനു ആള്‍ വരുന്നത്. എത്രയോ നാള്‍ നീണ്ട ഖനനം. മുറ്റം നിറയെ വലിയ വലിയ കുഴികള്‍. അതില്‍ നിന്ന് പലതരം സാധനങ്ങള്‍ പുറത്തേക്കു വരുന്നു. മഹാശിലായുഗകാലത്തെ നന്നങ്ങാടികള്‍, തൊപ്പിക്കല്ല്, പിന്നെ വിഗ്രഹങ്ങള്‍, ശില്‍പങ്ങള്‍, ചിരാതുകള്‍... ഞാന്‍ ഉമ്മാന്റെ വായിലോട്ട് കൂര്‍പ്പിച്ചു നോക്കി.

കുളത്തിന്റെ കാര്യം ഉമ്മായും ഇുത്താത്തമാരും ചെറുപ്പം മുതലേ കേട്ട കഥയാണ്. പക്ഷേ, ആ കുളം അമ്പലക്കുളം തന്നെയായിരുന്നു എന്നതിന് സംശയമില്ല. 48 പടവുകളായിരുന്നത്രേ അതിന്. ഉമ്മാടെ ചെറുപ്പകാലത്ത് 18 ആയി ചുരുങ്ങി. ശരിയാണ് ഇത്ത പറഞ്ഞത്. തറവാടിരുന്ന സ്ഥലവും പ്രദേശവും, എന്തിന് മതിലകത്തിന്റെ പല ഭാഗങ്ങളും പണ്ട് ആ ക്ഷേത്രം നിന്നിരുന്നതായിരുന്നു. തൃക്കണാമതിലകത്തെ ജൈനക്ഷേത്രം. മഹാശിവക്ഷേത്രമായിരുന്നെന്നും തര്‍ക്കമുണ്ട്. എന്തായാലും കഥ ഇങ്ങനെ. മതിലകം എന്ന സ്ഥലപ്പേരില്‍ ഇന്നറിയപ്പെടുന്ന തൃക്കണാമതിലകത്തിനു പല പേരുകളായിരുന്നു. ഇളങ്കോവടികളുടെ ചിലപ്പതികാരത്തില്‍ കുണവായ്‌ക്കോട്ടം എന്നും, ഗുണപുരം എന്ന് ശുകസന്ദേശത്തിലും, ഗുണക എന്ന് കോകസന്ദേശത്തിലും പറഞ്ഞിരിക്കുന്നു. ചിലപ്പതികാരത്തിന്റെ കര്‍ത്താവ് ജൈനമതാനുയായി ആയിരുന്നതിനാലും അദ്ദേഹത്തിന്റെ ആസ്ഥാനം കുണവായ്‌ക്കോട്ടം ആയിരുന്നു എന്നതിനാലുമാകാം അവിടം ഒരു ജൈനമതകേന്ദ്രം ആയിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നത്. 11ാം ശതകത്തില്‍ അവിടെ പ്രസിദ്ധമായ ശിവക്ഷേത്രമുണ്ടായിരുന്നുവെന്നാണ് അവരുടെ വാദം. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വച്ച് വളരെ പ്രധാനമെന്നു പറയപ്പെടുന്ന ഇവിടത്തെ ശിവക്ഷേത്രത്തെ 'പെരും കോവില്‍' എന്നാണ് കോകസന്ദേശത്തില്‍ പറയുന്നത്. തൃക്കണാമതിലകത്തെ തകര്‍ന്ന ശിവക്ഷേത്രത്തിലെ ഭീമാകാരമായ ശിവലിംഗം ഡച്ചുകാര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി കുറെനാള്‍ കടല്‍ക്കരയില്‍ ഊന്നുകുറ്റിയായി ഉപയോഗിച്ചിരുന്നു. 1759ല്‍ ഇംഗ്‌ളീഷുകാര്‍ ഡച്ചുകാരെ തോല്പിച്ചതിനുശേഷം കമ്പനിക്കാരില്‍ നിന്ന് സാരസ്വത ബ്രാഹ്മണര്‍ ആ ശിവലിംഗം ലേലത്തില്‍ വാങ്ങുകയും തിരുമല ദേവസ്വം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

എന്നാല്‍ അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നുപോലും അവിടെ ഇല്ലാതിരുന്നത് മുന്‍കാലത്ത് അവിടം ജൈനമത കേന്ദ്രം ആയിരുന്നതു കൊണ്ടാകാം എന്നു തന്നെയാണ് കൂടുതല്‍ ചരിത്രകാരന്മാരുടെയും അഭിപ്രായം. പക്ഷേ, അവിടെ നിന്നു കിട്ടിയ തെളിവുകളില്‍ ജൈനമതത്തിന്റേയും ശൈവമതത്തിന്റേയും അവശിഷ്ടങ്ങള്‍ വെച്ച് ഭൂരിഭാഗം പേരും എത്തിയ നിഗമനം ഇതാണ്. ജൈന-ബൗദ്ധമതങ്ങള്‍ക്കു, ക്ഷേത്രങ്ങള്‍ക്കു ഹൈന്ദവമതത്തിന്റെ ആധിപത്യത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നശിച്ചു പോകയാണ് സംഭവിച്ചത്. കാലക്രമത്തില്‍ അവരുടെ ക്ഷേത്രങ്ങള്‍ ഹൈന്ദവരുടേതായി. തൃക്കണാമതിലകത്തെ ജൈനക്ഷേത്രത്തിനു സംഭവിച്ചതും അതു തന്നെയാണെന്നാണ് മതിലകത്തുകാരുടെയും വിശ്വാസം. ഇപ്പോഴും ഇവിടെ പല സ്ഥലങ്ങളില്‍ നിന്ന് വീടിനു വേണ്ടിയോ കിണറിനു വേണ്ട്യോ കുഴിയെടുക്കുമ്പോ എന്തേലുമോക്കെ പൊന്തി വരും.

ഉമ്മ പറഞ്ഞു നിര്‍ത്തിയിട്ട് എന്നെ നോക്കി. 'വലുതാകുമ്പോ മോള്‍ക്ക് കൂടുതല്‍ മനസ്സിലാകും.' ഞാന്‍ തലകുലുക്കി. പിന്നെ സ്വപ്‌നം കാണാന്‍ തുടങ്ങി.

അന്ന് രാത്രി ഞാന്‍ ഉറക്കത്തില്‍ ഞെട്ടിക്കരഞ്ഞു.

27 അഭിപ്രായങ്ങൾ:

  1. മതിലകത്തിന്റെ ചരിത്രം ഇവിടം കൊണ്ട് അവസാനിച്ചുവോ?
    ഒരു കഥ പോലെ പറഞ്ഞപ്പോള്‍ വായനക്ക് കൂടുതല്‍ ഉത്തേജനം നല്‍കി.
    ഭാവികങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. താങ്ക്‌സ് ജിത്തൂ,

    റാംജി.. തൃക്കണാമതിലകത്തിന്റെ കഥ ഇതുകൊണ്ടൊന്നും തീരുന്നതല്ല.. തറവാടു സ്ഥലത്തെ ജൈനക്ഷേത്രത്തെക്കുറിച്ചു മാത്രമേ പ്രതിപാദിച്ചുള്ളൂ എന്നു മാത്രം. നന്ദി..

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ജൂൺ 10 6:06 AM

    ഞാൻ ഇവിറ്റെ ആദ്യമായിട്ടാ... എതായാലും പൊസ്റ്റു വായിച്ചു പക്ഷെ തീർന്നിട്ടില്ലാത്തപോലെ റ്റുടർന്നും എഴുതുക... അനുഭവങ്ങൾ ഇനിയും എഴുതുക ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  4. നന്ദി സോണ ജി.. കുറുക്കിക്കളഞ്ഞതല്ല.. ക്ഷേത്രം മാത്രേ കുട്ടിക്കാലത്തെ ഓര്‍മകളില്‍ നിന്നുള്ളൂ..

    ഉമ്മു അമ്മാര്‍.. ആദ്യായിട്ടല്ലല്ലോ താങ്കള്‍ ഇതുവഴി.. പിന്നെന്തു പറ്റി..

    മറുപടിഇല്ലാതാക്കൂ
  5. http://www.mathrubhumi.com/mb4eves/

    vazhi aanu ivide ... yee post avide undavum...
    congrats ..

    മറുപടിഇല്ലാതാക്കൂ
  6. വളരെ നല്ല പോസ്റ്റ്... വളരെ ഭംഗിയായി അവതരിപ്പിച്ചു.. ആദ്യമായിട്ടാണ് ഈ ബ്ലോഗ് കാണുന്നത്.. എന്തായാലും എന്റെ വക ആശംസകള്‍.. വീണ്ടും ഇതു പോലെ നല്ല നല്ല പോസ്റ്റ്കള്‍ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  7. ആദ്യഭാഗത്ത്‌ അനുഭവം പോലെ തുടങ്ങിയത്, അവസാനം എത്തിയപ്പോള്‍ ചരിത്ര പഠന ക്ലാസ്സ്‌ പോലെ തോന്നിച്ചു. ( ഒരു പക്ഷെ എനിക്ക് മാത്രമേ അങ്ങനെ തോന്നിയിരിക്കൂ )
    എങ്കിലും നന്നായിരിക്കുന്നു. പണ്ട് ഞാന്‍ പറഞ്ഞത് വീണ്ടും
    ആവര്‍ത്തിക്കട്ടെ-- "മതിലകത്ത് നിന്ന് ഒരു നീര്‍മാതളം കൂടി വിരിയട്ടെ"

    തീര്‍ച്ചയായും പറയാന്‍ ഇനിയും കഥകള്‍ ബാക്കി ഉണ്ടെന്നു വിശ്വസിക്കുന്നു ....

    മറുപടിഇല്ലാതാക്കൂ
  8. ചേച്ചിപ്പെണ്ണേ നന്ദിയുണ്ട്. താങ്കള്‍ പറഞ്ഞാണ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന കാര്യം അറിഞ്ഞത്..

    സിരിജന്‍ നന്ദിയുണ്ട്‌ട്ടോ..

    പിന്നെ മനു മാഷേ..
    നന്ദി.. അത് ചരിത്രക്ലാസായി തോന്നിയോ.. ഉമ്മ പറഞ്ഞ കഥ പറഞ്ഞതല്ലേ ഞാന്‍..

    മറുപടിഇല്ലാതാക്കൂ
  9. ആര്യ,

    ഓരോരുത്തര്‍ക്കും പല കാഴ്ചപ്പാടല്ലേ... :)

    മറുപടിഇല്ലാതാക്കൂ
  10. മതിലകം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ജൈനര്‍ തിങ്ങി ജീവിച്ചിരുന്ന ഇടമായിരുന്നെന്നും അവരെ ആട്ടിപ്പായിക്കാന്‍ വൈഷ്ണവര്‍/ശൈവര്‍ കൊണ്ടുവന്ന ആചാരമാണ് കാവുതീണ്ടലും തെറിപ്പാട്ടുമൊക്കെ എന്ന് കേട്ടിട്ടുണ്ട്. എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ല. എന്തായാലും കാവുതീണ്ടലിന്റെ ഐതിഹ്യങ്ങളില്‍ കാണുന്ന ചില പൊരുത്തക്കേടുകള്‍ വിട്ടുപോയ കണ്ണികളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചരിത്രം വേണ്ടവിധം രേഖപ്പെടുത്താത്തതുകൊണ്ടുണ്ടായ കുഴപ്പം. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. ചരിത്രം ഇന്നും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത് വളച്ചൊടിച്ചിട്ടാണ്.

    നേരിട്ടനുഭവമുള്ള ഈ ചരിത്രാനുഭവം ശരിക്കും കൌതുകം ജനിപ്പിക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  11. ചരിത്രാനുഭവം നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. ഓർമ്മയിൽ മുങ്ങിത്താഴുമ്പോൾ..
    നിറയെ മുത്തുചിപ്പികൾ
    വേദന സഹിച്ച് ..
    നൊമ്പരം പേറി..
    മുത്തായ് മാറിയ
    പൂഴിത്തരികൾ..

    മറുപടിഇല്ലാതാക്കൂ
  13. ജിഷാദ് ഞാന്‍ കണ്ടിരുന്നു. നന്ദി

    നിരക്ഷരന്‍, താങ്കള്‍ പറഞ്ഞത് ശരിയാണ്.. ചരിത്രം പലപ്പോഴും വളച്ചൊടിക്കപ്പെടുന്നു. കൊടുങ്ങല്ലൂര്‍ കുരുംബക്കാവും മറ്റും ബൗദ്ധ-ജൈന സന്യാസികളുടെ വിഹാരകേന്ദ്രമായിരുന്നു. ക്ഷേത്രത്തിലെ പല ആചാരങ്ങള്‍ക്കും ഇവരുടെ ആചാരരീതികളുമായി സാമ്യമുണ്ട്.

    മിനിച്ചേച്ചി, പേരൂരാന്‍, സജീഷ്്, സജീം എല്ലാവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  14. ബ്ലോഗനയിലാണ്‌ വായിച്ചത്. ആഖ്യാനത്തിന്റെ സ്വഭാവം അവസാനമാവുമ്പോഴേക്ക് വല്ലാതെ Informative ആയ പോലെ തോന്നി. (ചിലപ്പോള്‍ എന്റെ വായനയുടെ കുഴപ്പമാവും. :) ) എന്തായാലും തിരഞ്ഞെടുത്ത വിഷയം കൊള്ളാം. കൊടുങ്ങല്ലൂരും മതിലകവും മാത്രമല്ല, കേരളമൊട്ടുക്ക് ജൈന,ബുദ്ധ പാരമ്പര്യമുണ്ടായിരുന്നുവെന്നും അതിനെ തുടച്ചു നീക്കിയത് ശങ്കരാചാര്യരും വൈദികപാരമ്പര്യവുമായിരുന്നുവെന്നും വിശ്വസിക്കാനാണ്‌ എനിക്കും ഇഷ്ടം..
    ആശംസകള്‍..do write more

    മറുപടിഇല്ലാതാക്കൂ
  15. Hello Snemya nannayirunnu.Kurachu koodi alankarika makkamayirunnu...Any way keep it up
    Ulsah, Kodungallur

    മറുപടിഇല്ലാതാക്കൂ
  16. ഈ ബ്ലോഗ് മാതൃഭൂമിയിലാണൂ ആദ്യം വായിച്ചത്...വള്രേ അധികം ഇഷ്ടപെട്ടു...ഒരു ബ്ലൊഗ് ഉണ്ടാക്കാന്‍ കഴിഞത് ഇപ്പോഴാണൂ...തൃശ്ശൂര്‍ ചരിത്രത്തില്‍ തൃക്കണാ മതിലകം കലാപത്തെ കുറിച്ച് അല്പ്പം വായിച്ചിട്ടുണ്ട്...അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട് എന്നറിയുന്നത് ഇപ്പോഴാണു..നല്ല ഒരു ചരിത്രം സമ്മാനിച്ചതിന്നു നന്ദി..

    മറുപടിഇല്ലാതാക്കൂ
  17. ബ്ലോഗാന നേരത്തെ വായിച്ചിരുന്നു.
    ഒരു മതിലകത്തുകാരന്‍ എന്നാ നിലക്ക് ഞാന്‍ ഒന്ന് ചോദിക്കട്ടെ..
    താങ്കളുടെ വ്യക്തിപരാമായ വിവരങ്ങള്‍ എന്താണ്..പേര്,,വിലാസം..മതിലകത്ത് എന്നാണ് താമസിച്ചിരുന്നത്.?
    ഇപ്പോള്‍ അവിടെ ആരെങ്കിലും ഉണ്ടോ..??
    താങ്കള്‍ പ്രതികരുക്കും എന്ന് കരുതട്ടെ..
    shaji
    mathilakamnews@gmail.com

    മറുപടിഇല്ലാതാക്കൂ
  18. ബ്ലോഗാന നേരത്തെ വായിച്ചിരുന്നു.
    ഒരു മതിലകത്തുകാരന്‍ എന്നാ നിലക്ക് ഞാന്‍ ഒന്ന് ചോദിക്കട്ടെ..
    താങ്കളുടെ വ്യക്തിപരാമായ വിവരങ്ങള്‍ എന്താണ്..പേര്,,വിലാസം..മതിലകത്ത് എന്നാണ് താമസിച്ചിരുന്നത്.?
    ഇപ്പോള്‍ അവിടെ ആരെങ്കിലും ഉണ്ടോ..??
    താങ്കള്‍ പ്രതികരുക്കും എന്ന് കരുതട്ടെ..
    shaji
    mathilakamnews@gmail.com

    മറുപടിഇല്ലാതാക്കൂ
  19. ഇലവഞ്ചിക്കുളം ഒരു ദിവസം വ്വന്നു കാണണം..

    മറുപടിഇല്ലാതാക്കൂ
  20. thrikkanamathilakathe kurichu ariyan nettil search cheyyumbozhanu aaa vazhi ningalude blogil ethiyathu...thrikkanamathilakathe kurichulla post aanu vayichathu. bhashayum ezhuthum athinte ullile chinthakalum ellam pettennu ishttappettu. appozhanu weekliyil blogana yil athu vannu ennu vayichathum....good.

    ente peru sarmila. ivide calicut aanu. my email is nsarmila.ila@gmail.com

    മറുപടിഇല്ലാതാക്കൂ